Mon. Dec 23rd, 2024
തൃശ്ശൂർ:

പരമാവധി ഇളവുകളോടെ തൃശൂർ പൂരം നടത്താനാണ് ശ്രമമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. മന്ത്രിസഭാ യോഗം ഈ വിഷയം ചർച്ച ചെയ്തുവെന്നും കടകംപള്ളി പറഞ്ഞു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പൂരം നടത്താനാകണമെന്നും പകിട്ട് കുറയാതെ നടത്താൻ ചീഫ് സെക്രട്ടറി അധ്യക്ഷനായുള്ള ഉന്നതാധികാര സമിതിയെ ചുമതലപ്പെടുത്തിയെന്നും മന്ത്രി അറിയിച്ചു. പൂരത്തിൻ്റെ സവിശേഷത കാത്ത് സൂക്ഷിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കഴക്കൂട്ടത്ത് തികഞ്ഞ വിജയപ്രതീക്ഷയുണ്ടെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്ക കുറിച്ചു. പ്രഗത്ഭരായ എതിർ സ്ഥാനാർത്ഥികൾ വരണമെന്നാണ് ആഗ്രഹമെന്നും കടകംപള്ളി പറഞ്ഞു.

By Divya