Thu. Jan 23rd, 2025
തിരുവനന്തപുരം:

നേതാക്കളുടെ അടുത്ത ബന്ധുക്കളും ഇടം പിടിച്ചത് സിപിഎം പട്ടികയിൽ ശ്രദ്ധേയമായി. എന്നാൽ ബന്ധുബലം മൂലമല്ല അവരുടെ സ്ഥാനാർഥിത്വം എന്നു നേതാക്കൾ വ്യക്തമാക്കി. പാർട്ടിയിലെയും പൊതു രംഗത്തെയും പ്രവർത്തനത്തിനുള്ള അംഗീകാരമാണ് ഇവർക്കു നൽകിയതെന്നും നേതാക്കൾ പറഞ്ഞു.

ഇരിങ്ങാലക്കുടയിലെ സിപിഎം സ്ഥാനാർഥി ആർ ബിന്ദു സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എൽഡിഎഫ് കൺവീനർ എ വിജയരാഘവന്റെ ഭാര്യയാണ്. പഴയ എസ്എഫ്ഐ പ്രവർത്തകയും ഇപ്പോൾ സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ ബിന്ദു, 2005 – ’10ൽ തൃശൂർ മേയർ ആയിരുന്നു.

ചവറയിൽ സിപിഎം സ്വതന്ത്രനായി മത്സരിക്കുന്ന ഡോ വി സുജിത്, അന്തരിച്ച എംഎൽഎ എൻ വിജയൻ പിള്ളയുടെ മകനാണ്. 2016ൽ എൽഡിഎഫിൽ സിഎംപിക്കു നൽകിയതാണു ചവറ എങ്കിലും വിജയൻ പിള്ള സ്വതന്ത്ര ചിഹ്നത്തിലാണു മത്സരിച്ചത്. പിന്നീട് സിഎംപി സിപിഎമ്മിൽ ലയിച്ചതോടെ ഈ സീറ്റ് സിപിഎമ്മിന്റേതായി

By Divya