ന്യൂഡൽഹി:
കേന്ദ്ര സസർക്കാറിൻ്റെ കർഷകദ്രോഹ നിയമങ്ങൾക്കെതിരായ സമരം മോദി സർക്കാറിൻ്റെ അവസാനംവരെ തുടരുമെന്ന് ഭാരതീയ കിസാൻ യൂനിയൻ നേതാവ് നരേഷ് ടിക്കായത്ത്. മുമ്പുനടന്ന പ്രതിഷേധങ്ങളെയൊക്കെ അടിച്ചമര്‍ത്തിയ മാതൃകയില്‍ കര്‍ഷകസമരത്തെയും അടിച്ചമര്‍ത്താം എന്നാണ് കേന്ദ്ര സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്.
എന്നാല്‍, സര്‍ക്കാറിൻ്റെത് പൂര്‍ണമായും തെറ്റിദ്ധാരണയാണ്. അവര്‍ ഇതുവരെ ഇതുപോലൊരു പ്രതിഷേധത്തെ നേരിട്ടിട്ടില്ല. കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ ഈ സമരം തുടരും.
മൂന്നര വര്‍ഷം കൂടിയാണ് സര്‍ക്കാറിന് കാലാവധി ബാക്കിയുള്ളത്. അതുവരെ സമരം തുടരാനുള്ള എല്ലാകരുത്തും കര്‍ഷകര്‍ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭാഗിക ഉറപ്പുകള്കൊണ്ടോ ഭാവിയിലേക്കുള്ള വാഗ്ദാനങ്ങള്‍ കണക്കിലെടുത്തോ കര്‍ഷകര്‍ സമരം ഉപേക്ഷിക്കില്ല.