Fri. Nov 22nd, 2024
കോഴിക്കോട്:

കുറ്റ്യാടിക്ക് പിന്നാലെ എൽഡിഎഫ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തിരുവമ്പാടി മണ്ഡലത്തിലും പ്രതിഷേധം. തിരുവമ്പാടിയിലും പുതുപ്പാടിയിലുമാണ് പ്രതിഷേധ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. സ്ഥാനാർത്ഥിയായ ലിൻ്റോ ജോസഫ് സിറ്റിംഗ് എംഎൽഎയായ ജോർജ് എം തോമസിൻ്റെ ബിനാമിയാണെന്ന് സിപിഎം പ്രവർത്തകർ ആരോപിക്കുന്നു.

മത്തായി ചാക്കോ സ്മാരക മന്ദിരത്തിനടുത്തും പോസ്റ്റര്‍ പതിച്ചിട്ടുണ്ട്. ശക്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെ ക്വാറി മാഫിയയില്‍ നിന്നും പണം വാങ്ങി ദുര്‍ബല സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി യുഡിഎഫിനെ വിജയിപ്പിക്കാന്‍ ജോര്‍ജ്ജ് എം തോമസ്സ് ശ്രമിച്ചു എന്നാണ് പോസ്റ്ററുകളിൽ പറയുന്നത്. തിരുവമ്പാടിയിലെ സീനിയര്‍ നേതാവായ വിശ്വനാഥനെ അടക്കം വെട്ടിയതിന് പിന്നില്‍ ക്വാറി മാഫിയ ആണെന്ന് സിപിഎം പ്രവർത്തകർ ആരോപിക്കുന്നു.

സോഷ്യല്‍ മീഡിയയിലാണ് സിപിഎം, ഡിവെെഎഫ്ഐ പ്രവര്‍ത്തകരും നേതാക്കളും പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് പോസ്റ്റിട്ടത്. ഇത് വിവാദമായിരുന്നു. പുതുപ്പാടിയിലെ നേതാവിനെ ജോര്‍ജ്ജ് എം തോമസ്സ് വെട്ടി മാറ്റി എന്ന തരത്തിലാണ് പോസ്റ്റുകള്‍. സ്ഥാനാര്‍ത്ഥിയായി സജീവ പരിഗണനയില്‍ ഉണ്ടായിരുന്ന പുതുപ്പാടി മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് ഗിരീഷ് ജോണ്‍ അവസാന നിമിഷം തള്ളപ്പെടുകയായിരുന്നു എന്നും ഇതിനു പിന്നില്‍ ജോര്‍ജ് എം. തോമസാണെന്നുമുള്ള തരത്തിലാണ് പോസ്റ്റുകള്‍

By Divya