Fri. Nov 22nd, 2024
ന്യൂഡല്‍ഹി:

രാജ്യത്തെ കര്‍ഷക സമരവുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ചര്‍ച്ച നടത്തിയതിന് ബ്രിട്ടീഷ് ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തിയ കേന്ദ്ര സര്‍ക്കാരിൻ്റെ നിലപാടിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ഒരു ജനാധിപത്യ രാജ്യത്ത് എന്ത് കാര്യങ്ങളും ചര്‍ച്ച ചെയ്യാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് തരൂര്‍ പറഞ്ഞു.

”ഫലസ്തീന്‍-ഇസ്രയേല്‍ പ്രശ്‌നങ്ങള്‍ ഇന്ത്യ ചര്‍ച്ചചെയ്തിരുന്നു. മറ്റേതെങ്കിലും രാജ്യത്തെ ആഭ്യന്തര പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇന്ത്യയ്ക്കുള്ള അതേ അവകാശം ബ്രിട്ടീഷ് പാര്‍ലമെന്റിനുമുണ്ട്,” ശശി തരൂര്‍ പറഞ്ഞു.

സ്വന്തം നിലപാട് വ്യക്തമാക്കിയതില്‍ കേന്ദ്ര സര്‍ക്കാരിനെ ഞാന്‍ വിമര്‍ശിക്കുന്നില്ല. പക്ഷേ മറ്റൊരു വശംകൂടിയുണ്ടെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. ജനാധിപത്യത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് തങ്ങളുടെ ഭാഗം പറയാനുള്ള അവകാശമുണ്ട്,” ശശി തരൂര്‍ പറഞ്ഞു.

By Divya