Mon. Dec 23rd, 2024
BJP leader Vijaya Rahatkar mocking Mamata Banerjee

കൊല്‍ക്കത്ത:

ബിജെപി പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ പരിഹസിച്ച് മുന്‍ മഹിള മോര്‍ച്ച ദേശീയ അധ്യക്ഷ വിജയ രഹാത്കര്‍. ട്വിറ്ററില്‍ മമത ആശുപത്രിയില്‍ കിടക്കുന്ന കാര്‍ട്ടൂണ്‍ പങ്കുവെച്ചാണ് പരിഹാസം. #FakeItLikePishi ഹാഷ്ടാഗിലാണ് പരിഹാസം

‘ഡോക്ടര്‍ വന്നതിന് നന്ദി,  ദയവ് ചെയ്ത് മീഡിയയെ കൂടി ഒന്ന് വിളിക്കു എന്നായിരുന്നു’ മമത ബാനര്‍ജി ആശുപത്രി കിടക്കിയില്‍ കിടക്കുന്ന ചിത്രം കാര്‍ട്ടൂണ്‍ ആക്കിയാ മഹാരാഷ്ട്രയിലെ മുന്‍ വനിത കമ്മീഷന്‍ അധ്യക്ഷ കൂടിയായ വിജയ രഹാത്കറുടെ പരിഹാസം.

ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ ബിജെപി പ്രവര്‍ത്തകര്‍ ഇന്നലെയായിരുന്നു ആക്രമിച്ചത്. റെയാപരയില്‍ ഒരു ക്ഷേത്രത്തിനു പുറത്തുവെച്ചാണ് സംഭവം ഉണ്ടായത്. വാഹനത്തില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ നാല്-അഞ്ച് പേര്‍ ചേര്‍ന്ന് തള്ളിയതായും കാറിന്റെ വാതില്‍ വലിച്ചടച്ചതായും മമത മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.

കാറിന്റെ വാതില്‍ തട്ടി കാലിന് പരിക്കേറ്റതായും അവര്‍ വ്യക്തമാക്കി. സംഭവം നടക്കുമ്പോള്‍ സമീപത്ത് പോലീസുകാര്‍ ഇല്ലായിരുന്നെന്നും പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും  മമത ആരോപിച്ചിരുന്നു.

നിലവില്‍ എസ്എസ്‌കെഎം ആശുപത്രിയിലാണ് മമത ഉള്ളത്. പ്രാഥമിക പരിശോധനയില്‍ ഇടത് കണങ്കാലിലും പാദത്തിലും ഗുരുതര പരിക്കുണ്ട്. വലതു തോളിനും കൈത്തണ്ടയിലും കഴുത്തിലും പരിക്കുകളുണ്ടെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. എന്നാല്‍ ആരോഗ്യ നില തൃപ്തികരണാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

https://www.youtube.com/watch?v=bnLFhznjgSw

 

By Binsha Das

Digital Journalist at Woke Malayalam