Mon. Dec 23rd, 2024
തിരുവനന്തപുരം:

പാലക്കാട് കോണ്‍ഗ്രസുമായി ഇടഞ്ഞുനില്‍ക്കുന്ന മുന്‍ ഡിസിസി പ്രസിഡന്‍റ് എവി ഗോപിനാഥ് വീണ്ടും പ്രതിഷേധവുമായി രംഗത്ത്. താന്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ കെപിസിസി നേതൃത്വത്തിന്‍റെ തീരുമാനം വൈകുന്നതിലാണ് പ്രതിഷേധം. കെ സുധാകരന്‍റെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തി ഉടന്‍ പ്രശ്നപരിഹാരമുണ്ടാകുമെന്ന് അറിയിച്ചിരുന്നു.

എന്നാല്‍ അത് വൈകുന്നതാണ് ഗോപിനാഥിനെ ചൊടിപ്പിച്ചത്. തുടര്‍കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനായി എവി ഗോപിനാഥ് തന്നോടൊപ്പമുള്ള പ്രാദേശിക നേതാക്കളുടെ യോഗം വിളിച്ചു. 3.30ന് പാലക്കാട് പെരിങ്ങോട്ടുകുറിശിയിലെ വസതിയിലാണ് യോഗം.

By Divya