Fri. Apr 19th, 2024
ന്യൂഡൽഹി:

ബിജെപിയിൽ ചേർന്നതിന്​ പിന്നാലെ ബോളിവുഡ്​ താരം മിഥുൻ ചക്രവർത്തിക്ക്​ കേന്ദ്രത്തിന്‍റെ വൈ പ്ലസ് വിഐപി സുരക്ഷ. സെൻട്രൽ ഇൻഡസ്​ട്രിയൽ സെക്യൂരിറ്റി ഫോഴ്​സിനാണ്​ സംരക്ഷണ ചുമതല. മിഥുൻ ചക്രവർത്തിയുടെ സുരക്ഷക്കായി വസതിയിലും പരിസരത്തും സുരക്ഷ ഉദ്യോഗസ്​ഥരെ വിന്യസിക്കും. ​

കൊൽക്കത്തയിലെ ബ്രി​ഗേഡ്​ പരേഡ്​ ഗ്രൗണ്ടിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ​പ​ങ്കെടുത്ത ചടങ്ങിലാണ്​ 70കാരനായ മിഥുൻ ചക്രവർത്തി ബിജെപിയിൽ ചേർന്നത്​. താരത്തിന്​ ഭീഷണി നിലനിൽക്കുന്നതിനാലാണ്​ വൈ പ്ലസ്​ വിഐപി സുരക്ഷ ഏർപ്പെടുത്താൻ ആഭ്യന്തരമന്ത്രാല​യം അനുമതി നൽകിയതെന്നും സുരക്ഷ ഉദ്യോഗസ്​ഥർ പറഞ്ഞു.

മാർച്ച്​ 27 മുതൽ ഏപ്രിൽ 29 വരെ എട്ടു ഘട്ടമായാണ്​ ബംഗാൾ തിരഞ്ഞെടുപ്പ്. ഝാർഖണ്ഡിൽനിന്നുള്ള ബിജെപി എംപിയായ നിഷികാന്ത്​ ദുബെക്കും കമാൻഡോ സുരക്ഷ ഏർപ്പെടുത്തിയിരുന്നു. ഇതോടെ രാജ്യത്ത്​ സിഐഎസ്​എഫ്​ സുരക്ഷ ലഭിക്കുന്ന വിഐപികളുടെ എണ്ണം 104 ആയി.

ആർഎസ്​എസ്​ മേധാവി മോഹൻ ഭാഗവതും ദേശീയ സുരക്ഷ ഉ​പദേഷ്​ടാവ്​ അജിത്​ ഡോവലും ഇതിൽ ഉൾപ്പെടും.

By Divya