Sun. Dec 22nd, 2024
കണ്ണൂർ:

കുറ്റ്യാടിയിലെ പ്രതിഷേധം സംഭവിക്കാൻ പാടില്ലാത്തതായിരുന്നു എന്ന് മന്ത്രി ഇ പി ജയരാജൻ. സംഭവം ​ഗൗരവത്തോടെ പാർട്ടി പരിശോധിക്കും. അതിൻ്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടി പറയുന്നത് അണികൾ അംഗീകരിക്കുന്നതാണ് സിപിഎമ്മിൻ്റെ സംഘടനാ രീതി. മുൻപ് ഒഞ്ചിയത്തും ചിലർ പാർട്ടിയെ തകർക്കാൻ ശ്രമിച്ചിരുന്നു. സ്ഥാനാർത്ഥികളല്ലെങ്കിലും മൂന്ന് ജയരാജന്മാരും പ്രചാരണ രംഗത്ത് സജീവമാണ്. പി ജെ ആർമിയും പട്ടാളവും ഒന്നും ഇല്ല. അത് അവസാനിപ്പിക്കാൻ പി ജയരാജൻ തന്നെ പറഞ്ഞതാണെന്നും ഇ പി ജയരാജൻ പറഞ്ഞു.

മൂന്ന് ജയരാജൻമാരും സ്ഥാനാർത്ഥിയല്ലാത്തത് പുതുമുഖങ്ങളെ കൊണ്ട് വരണം എന്ന് പാർട്ടി നിശ്ചയിച്ചത് കൊണ്ടാണ് എന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജനും പറഞ്ഞിരുന്നു. എംഎൽഎ, മന്ത്രി എന്നത് മാത്രമല്ല രാഷ്ട്രീയ പ്രവർത്തനം.

By Divya