Mon. Dec 23rd, 2024
ആലപ്പുഴ:

തനിക്കുപകരം ആലപ്പുഴയിൽ ജനവിധി തേടുന്ന പി പി ചിത്തരഞ്ജനെ അഭിമാനത്തോടെ സ്വാഗതം ചെയ്യുന്നുവെന്ന് ധനമന്ത്രി തോമസ് ഐസക്. ആലപ്പുഴയുടെ വികസനപ്രവര്‍ത്തനങ്ങള്‍ ചിത്തന്‍റെ ചുറുചുറുക്കും ഊര്‍ജസ്വലതയുമാണ് മുന്നോട്ടുകൊണ്ടുപോകേണ്ടതെന്ന് തോമസ് ഐസക് പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

ആലപ്പുഴയിലെ യുവനിര സഖാക്കളില്‍ ഏറ്റവും ഊര്‍ജസ്വലനാണ് ചിത്തരഞ്ജനെന്ന് തോമസ് ഐസക് പറഞ്ഞു. തീരദേശത്തെ മത്സ്യത്തൊഴിലാളി മുന്നേറ്റത്തിന്റെ ചാലകശക്തിയാണ് ചിത്തരഞ്ജന്‍. ഏതു പ്രശ്നത്തിലും ജനപക്ഷത്തു നിന്ന് ഇടപെടുന്ന സഖാവ് എന്ന നിലയിൽ എല്ലാവരുടെയും സ്നേഹാദരങ്ങൾക്ക് പാത്രമായ ചിത്തരഞ്ജനെ വിജയിപ്പിക്കണമെന്ന് അഭ്യർഥിക്കുന്നതാണ് ധനമന്ത്രിയുടെ പോസ്റ്റ്

By Divya