ജിദ്ദ:
അക്കൗണ്ടിങ് ജോലികളിൽ സ്വദേശികളായ സ്ത്രീകളെ ശാക്തീകരിക്കുന്നതിനുള്ള പദ്ധതി ആരംഭിച്ചു. അക്കൗണ്ടിങ് ജോലികളിലെ സ്ത്രീകളുടെ മുന്നോട്ടുള്ള പ്രയാണത്തെ പിന്തുണക്കുകയും സാമ്പത്തിക വികസനത്തിന് സംഭാവന നൽകുന്ന അവരുടെ കഴിവുകൾ വർദ്ധിപ്പിക്കുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
യോഗ്യരാക്കൽ, നേതൃത്വപരിശീലനം, തൊഴിൽ നൽകൽ എന്നിവ പ്രധാന പരിപാടികളാണ്. പദ്ധതിയുടെ ഉദ്ഘാടനം വാണിജ്യ മന്ത്രിയും സർട്ടിഫൈഡ് പബ്ലിക് അക്കൗണ്ട്സ് ഡയറക്ടർ ബോർഡ് ചെയർമാനുമായ ഡോ മാജിദ് അൽ ഖസബി നിർവഹിച്ചു.
മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി എൻജിനീയർ അഹ്മദ് ബിൻ സുലൈമാൻ അൽറാജിഹി, അക്കൗണ്ടൻറ്സ് ഒാർഗനൈസേഷൻ സെക്രട്ടറി ജനറൽ ഡോ അഹ്മദ് ബിൻ അബ്ദുല്ല മഗാമിസ് എന്നിവർക്ക് പുറമെ ഒാർഗനൈസേഷൻ ഫെലോഷിപ് നേടിയ നിരവധി സൗദി വനിത അക്കൗണ്ടൻറുമാരും സംബന്ധിച്ചു.