Sun. Feb 23rd, 2025
തലശ്ശേരി:

സംസ്ഥാനത്ത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ച കുട്ടിമാക്കൂല്‍ സംഭവത്തിലുള്‍പ്പെട്ട കോണ്‍ഗ്രസ് നേതാവ് എന്‍ രാജനും കുടുംബവും സിപിഐഎമ്മിലേക്ക്. കോണ്‍ഗ്രസില്‍ ജാതീയതയുണ്ടെന്നും സവര്‍ണ മേധാവിത്വമാണ് നടപ്പാകുന്നത് എന്നും ആരോപിച്ചാണ് രാജന്‍ സിപിഐഎമ്മിലേക്ക് പോയത്.

കോണ്‍ഗ്രസ് തലശ്ശേരി ബ്ലോക്ക് മുന്‍ ജനറല്‍ സെക്രട്ടറി, മുനിസിപ്പല്‍ വര്‍ക്കേഴ്സ് യൂണിയന്‍ ഐഎന്‍ടിയുസി, സംസ്ഥാന സെക്രട്ടറി, ദളിത് കോണ്‍ഗ്രസ് തലശ്ശേരി ബ്ലോക്ക് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചയാളാണ് രാജന്‍.
പിന്നാക്ക വിഭാഗക്കാരനായതുകൊണ്ടു തന്നെ യോഗങ്ങളില്‍ വിളിക്കാറില്ലെന്നും രാജന്‍ പറഞ്ഞു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെയെല്ലാം അറിയിച്ചാണ് രാജന്‍ കോണ്‍ഗ്രസ് വിടുന്നത്.

By Divya