Mon. Dec 23rd, 2024
ചെന്നൈ:

തമിഴ്നാട്ടില്‍ ഡിഎംകെയുടെ ശക്തികേന്ദ്രങ്ങളിലെല്ലാം താരസ്ഥാനാർത്ഥികളെ അണിനിരത്തി ബിജെപി. എം കെ സ്റ്റാലിന്‍റെ മകന്‍ ഉദയനിധി സ്റ്റാലിനെതിരെ ഖുഷ്ബുവിനെയാണ് രംഗത്തിറക്കിയിരിക്കുന്നത്. നടി ഗൗതമി, നമിത, വിന്ധ്യ തുടങ്ങിയവരാണ് ഡിഎംകെയുടെ ഉറച്ച മണ്ഡലങ്ങളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍.

രജനികാന്ത് പിന്‍മാറിയെങ്കിലും താരസ്ഥാനാര്‍ത്ഥികളുടെ പോരാണ് തമിഴകത്ത്. ഡിഎംകെയുടെ ഉറച്ച കോട്ടകളിലെല്ലാം താരങ്ങളെ സ്ഥാനാര്‍ത്ഥികളാക്കി ബിജെപി പ്രചാരണം. മൂന്ന് തവണ കരുണാനിധി ജയിച്ച ഡിഎംകയുടെ ഉരുക്കുകോട്ടയായ ചെന്നൈ ചെപ്പോക്കില്‍ ഉദയനിധി സ്റ്റാലിനെതിരെ നടി ഖുഷ്ബുവാണ് സ്ഥാനാര്‍ത്ഥി. മൂന്ന് തവണ കരുണാനിധി ജയിച്ച മണ്ഡലം ഖുശ്ബുവിന്‍റെ താരപ്രഭയിലൂടെ തിരിച്ചുപിടിക്കാമെന്ന കണക്കൂട്ടലിലാണ് ബിജെപി.

By Divya