കൊച്ചി:
സ്വകാര്യ ആംബുലൻസ് ഡ്രൈവർമാരും ചില സ്വകാര്യ ആശുപത്രികളും തമ്മിലുള്ള ഇടപാടിന്റെ ഭാഗമായി രോഗികൾ ചൂഷണം ചെയ്യപ്പെടുന്നതായി പരാതി. സ്വകാര്യ ആശുപത്രി ഡോക്ടർമാരിൽനിന്നുതന്നെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ എത്തിക്കൽ മെഡിക്കൽ ഫോറം നടത്തിയ അന്വേഷണത്തിലാണ് വൻ കൊള്ള നടക്കുന്നതായി വ്യക്തമായത്.
അത്യാഹിതങ്ങളുണ്ടായാൽ ആംബുലൻസുകളെ ആശ്രയിക്കുന്ന രോഗികളെ തെറ്റിദ്ധരിപ്പിച്ച് ആംബുലൻസ് ഡ്രൈവർമാർ പ്രത്യേക ആശുപത്രികളിൽ എത്തിക്കുന്നതായാണ് ആക്ഷേപം. ചില ഡ്രൈവർമാർ ഇതിന് വൻ തുകയാണത്രെ കമ്മീഷൻ കൈപ്പറ്റുന്നത്. നേരത്തേ അഞ്ഞൂറും ആയിരവും കമീഷൻ നൽകിയ സ്ഥാനത്ത് ഇപ്പോൾ 4000 രൂപവരെ എത്തിയതായാണ് കണ്ടെത്തൽ.
മേജർ ശസ്ത്രക്രിയ വേണ്ടിവന്നാൽ ബില്ലിന്റെ നിശ്ചിത ശതമാനം ഡ്രൈവർമാർക്ക് നൽകുന്ന ആശുപത്രികളുമുണ്ടെന്നും ഫോറം നടത്തിയ അന്വേഷണത്തിൽ ബോധ്യപ്പെട്ടു. പൊതുസമൂഹത്തിൽ ഇത് സംബന്ധിച്ച് ബോധവത്കരണം നടത്താൻ സംഘടന കാമ്പയിൻ ആരംഭിച്ചതായി ഫോറം പ്രസിഡൻറ് ഡോ. ഇസ്മായിൽ പറഞ്ഞു.
https://www.youtube.com/watch?v=PTAFLaT23G0