Mon. Dec 23rd, 2024
തിരുവനന്തപുരം:

ബിജെപിയോട് അടുക്കാന്‍ യാക്കോബായ സഭയുടെ നിര്‍ണായക നീക്കം. നിയമസഭ തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട രാഷ്ട്രീയ നിലപാട് ചര്‍ച്ച ചെയ്യാന്‍ യാക്കോബായ സഭ സിനഡ് ഇന്ന് ചേരും. യാക്കോബായ സഭാ നേതൃത്വവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചര്‍ച്ച നടത്തും. ശനിയാഴ്ച ഡല്‍ഹിയിലാണ് കൂടിക്കാഴ്ച.

പള്ളിതര്‍ക്കത്തില്‍ അനുകൂല നിലപാട് സ്വീകരിച്ചാല്‍ പിന്തുണയ്ക്കാമെന്നാണ് യാക്കോബായ സഭാ നേതൃത്വത്തിന്റെ ഇപ്പോഴത്തെ നിലപാട്. ബിജെപി ദേശീയ നേതൃത്വമാണ് യാക്കോബായ സഭയോട് അടുക്കാനുള്ള താത്പര്യവുമായി രംഗത്ത് എത്തിയത്. കഴിഞ്ഞദിവസം കൊച്ചിയിലെ ആര്‍എസ്എസ് കേന്ദ്രത്തില്‍ വച്ച് ആര്‍എസ്എസ് നേതൃത്വവും യാക്കോബായ സഭാ നേതൃത്വവുമായി ചര്‍ച്ച നടത്തിയിരുന്നു.

അതിന് പിന്നാലെ രണ്ട് കേന്ദ്രമന്ത്രിമാര്‍ രഹസ്യമായി യാക്കോബായ സഭാ മെത്രാപൊലീത്തമാരുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അമിത് ഷാ വിഷയത്തില്‍ ഇടപെടുന്നത്. സഭയെ ബിജെപിയിലേക്ക് അടുപ്പിക്കാനാണ് ശ്രമം. അതേസമയം, ഇന്ന് നടക്കുന്ന സഭാ സിനഡില്‍ നിയമസഭ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയ നിലപാട് സഭ സ്വീകരിച്ചേക്കും

By Divya