Wed. Jan 22nd, 2025
Paytm (Representational Image)

ഗൂഡല്ലൂർ:

ഓണ്‍ലൈന്‍ വായ്പ്പ ആപ്പുകള്‍ വഴി പണം തട്ടുന്ന സംഘങ്ങള്‍ കേരളത്തിലും പിടിമുറുക്കുന്നുവെന്ന് നേരത്തെ മുന്നറിയിപ്പ് ഉണ്ടായിരുന്നു. ധനകാര്യ വകുപ്പ് അടക്കം ഇതിനെതിരെ രെഗത്തും വന്നിരുന്നു. ഇപ്പോള്‍ പേടിഎം സ്കാനർ വഴിയും  തട്ടിപ്പ് വ്യാപകമാകുകയാണ്.

പേടിഎം, ഗൂഗിൾ പേ, ഫോൺപേ വഴി പണം കൈമാറുമ്പോൾ ഉപഭോക്താക്കളും വ്യാപാരികളും ജാഗ്രത പുലർത്തണമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി. ബന്ധപ്പെട്ട സ്ഥാപനത്തിന്‍റെയോ ഉപഭോക്താവിന്‍റെയോ സ്കാനറിൽ മറ്റൊരു അക്കൗണ്ടിലെ സ്കാനർ തിരിച്ചറിയാത്ത വിധത്തിൽ ഒട്ടിച്ചാണ് തട്ടിപ്പ് നടത്തുന്നത്. ഗൂഡല്ലൂർ നഗരത്തിൽ ഇത്തരമൊരു സംഭവം ഉണ്ടായതോടെയാണ് പൊലീസ് ജാഗ്രത നിർദേശം നല്‍കിയത്.

https://www.youtube.com/watch?v=D12UdqN3ziY

 

By Binsha Das

Digital Journalist at Woke Malayalam