Fri. Nov 22nd, 2024
കൊൽക്കത്ത:

കൊൽക്കത്തയിലുണ്ടായ വൻ തീപിടുത്തത്തിൽ ഏഴ് മരണം. സെൻട്രൽ കൊൽക്കത്തയിലെ സ്ട്രാൻഡ് റോഡിലുള്ള ഒരു ഓഫീസ് കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്. മരിച്ചവരിൽ നാല് അഗ്നിശമന ഉദ്യോഗസ്ഥനും ഒരു പൊലീസുകാരനും ഒരു റെയിൽവേ സുരക്ഷാ ഉദ്യോഗസ്ഥനും ഉൾപ്പെട്ടിട്ടുണ്ട്.

മരിച്ച 7 പേരിൽ അഞ്ച് പേരുടെയും മൃതദേഹം കണ്ടെത്തിയത് കെട്ടിടത്തിലെ ലിഫ്റ്റിൽ നിന്നാണ്. 25ഓളം ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമിക്കുകയാണ്. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി സ്ഥലത്ത് എത്തിയിട്ടുണ്ട്. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം രൂപ വീതം നഷ്ടരിഹാരം പ്രഖ്യാപിച്ചു.

വൈകുന്നേരം 6.30ഓടെ ന്യൂ കോയ്‌ല ഘാട്ട് ബിൽഡിംഗിലെ 13ആം നിലയിൽ നിന്നാണ് തീപിടുത്തം ആരംഭിച്ചത്. ഈസ്റ്റേൺ റെയിൽവേയുടെയും സൗത്ത് ഈസ്റ്റേൺ റെയിൽവേയുടെയും ഓഫീസുകളാണ് ഇവിടെ പ്രവർത്തിക്കുന്നത്.

By Divya