പൊന്നാനി:
പൊന്നാനി സിപിഎമ്മില്‍ പ്രതിഷേധം പുകയുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ അതൃപിതിയെ തുടര്‍ന്ന് മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാര്‍ രാജിവെച്ചു.സിപിഎം ബ്രാഞ്ച് സെക്രട്ടറിമാരായ ടി കെ മഷൂദ്, നവസ് നാക്കോല, ജമാൽ എന്നിവരാണ് രാജിവച്ചത്. മറ്റു നാല് ബ്രാഞ്ച് സെക്രട്ടറിമാർ നേതൃത്വത്തെ രാജി സന്നദ്ധത അറിയിച്ചിട്ടുണ്ട്.
പൊന്നാനിയിലേക്ക് സിപിഎം സംസ്ഥാന നേതൃത്വം തീരുമാനിച്ച സ്ഥാനാര്‍ത്ഥി പി നന്ദകുമാറിനെ അംഗീകരിക്കാന്‍ ആവില്ലയെന്ന കടുത്ത നിലപാടില്‍ തന്നെയാണ് പ്രാദേശിക നേതൃത്വം. മുന്‍ ഏരിയാ സെക്രട്ടറിയും ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ ടിഎ സിദ്ദീഖിനെ സ്ഥാനാര്‍ത്ഥിയാക്കണം എന്നാണ് പ്രാദേശിക നേതൃത്വത്തിന്‍റെ ആവശ്യം. പി.നന്ദകുമാറിനെ പൊന്നാനിയിൽ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചതിന് പിന്നാലെ സ്ത്രീകളടക്കം നൂറുകണക്കിനാളുകളാണ് ഇന്നെ പൊന്നാനിയിൽ പാര്‍ട്ടി പാതകയുമായി തെരുവിലറങ്ങി പ്രതിഷേധിച്ചത്.
കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥിയെ പൊന്നാനിക്ക് വേണ്ടെന്ന മുദ്രാവാക്യങ്ങളുമായാണ് സിപിഎം പ്രവര്‍ത്തകര്‍ പൊന്നാനി നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തിയത്.
പ്രശ്നപരിഹരാത്തിനായി സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി,മുതിര്‍ന്ന നേതാവ് പാലോളി മുഹമ്മദ് കുട്ടി എന്നിവരുടെ നേതൃത്വത്തിൽ ഇന്ന് ഉച്ചയ്ക്ക് രണ്ടരമണിക്ക് നേതൃത്വം പ്രാദേശിക നേതാക്കളെ കാണുന്നുണ്ട്.
രണ്ട് തവണ മത്സരിച്ച സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ മാറ്റിയാണ് സിപിഎം പി നന്ദകുമാറിനെ പൊന്നാനിയിൽ സ്ഥനാര്‍ത്ഥിയായി നിശ്ചയിച്ചത്. എന്നാൽ സിപിഎം പൊന്നാനി ഏരിയ സെക്രട്ടറി ടിഎംസിദ്ധീഖിനെ ഇവിടെ മത്സരിപ്പിക്കണം എന്നായിരുന്നു കീഴ്ഘടകങ്ങളുടെ ആവശ്യം. 2011-ൽ പാലോളി മുഹമ്മദ് കുട്ടി മത്സരരംഗത്ത് നിന്നും മാറിയപ്പോൾ തന്നെ ടിഎം സിദ്ധീഖിൻ്റെ പേര് സിപിഎം പ്രവര്‍ത്തകര്‍ മുന്നോട്ട് വച്ചിരുന്നുവെങ്കിലും അന്ന് പെരിന്തൽമണ്ണയിൽ നിന്നും ശ്രീരാമകൃഷ്ണൻ വന്നാണ് മത്സരിച്ചതെന്നും പത്ത് വര്‍ഷം കഴിഞ്ഞ് ഇപ്പോൾ അവസരം വന്നിട്ടും പാര്‍ട്ടി ടിഎം. സിദ്ധീഖിന് സീറ്റ് നിഷേധിച്ചത് വലിയ തെറ്റാണെന്നും പ്രതിഷേധക്കാര്‍ പറയുന്നു.
https://www.youtube.com/watch?v=bN86Alo6dTM