Sat. Nov 23rd, 2024
ദോ​​ഹ:

സ്​​ത്രീ​ശ​ക്​​തി​യും സ്​​ത്രീ​ശാ​ക്​​തീ​ക​ര​ണ​വും തു​ല്യ​പ​ങ്കാ​ളി​ത്ത​വു​മൊ​ക്കെ ചു​വ​രെ​ഴു​ത്തി​ലോ പ​റ​ച്ചി​ലി​ലോ മാ​ത്രം ഒ​തു​ങ്ങു​ന്ന​ത​ല്ല, ഖ​ത്ത​റി​ൽ. സ്വ​ദേ​ശി​ക​ളാ​യാ​ലും വി​ദേ​ശി​ക​ളാ​യാ​ലും വ​നി​ത​ക​ൾ​ക്ക്​ ഏ​തു​ ന​ട്ട​പ്പാ​തി​ര നേ​ര​ത്തും പു​റ​ത്തി​റ​ങ്ങാം, സു​ര​ക്ഷി​ത​മാ​ണ്​ ഈ ​നാ​ട്​ എ​ല്ലാ​വ​ർ​ക്കും.

ഭ​ര​ണ​ത്തി​ലാ​യാ​ലും തൊ​ഴി​ലി​ട​ങ്ങ​ളി​ലാ​യാ​ലും കാ​യി​ക സാം​സ്​​കാ​രി​ക ക​ലാ​മേ​ഖ​ല​ക​ളി​ലാ​യാ​ലും സു​പ്ര​ധാ​ന പ​ദ​വി​ക​ളി​ൽ വ​നി​ത​ക​ളാ​ണ്​ ഖ​ത്ത​റി​ൽ ന​ല്ലൊ​രു​പ​ങ്കും. തൊ​​ഴി​​ല്‍സ്ഥ​​ല​​ങ്ങ​​ളി​​ല്‍ 25 മു​​ത​​ല്‍ 29 വ​​യ​​സ്സു​​വ​​രെ​യു​​ള്ള​​വ​​രി​​ല്‍ 37ശ​​ത​​മാ​​ന​ത്തി​ല​ധി​ക​വും വ​​നി​​ത​​ക​​ളാ​​ണ്. 30 മു​​ത​​ല്‍ 34 വ​​യ​​സ്സു​വ​​രെ പ്രാ​​യ​​മു​​ള്ള​​വ​​രി​​ല്‍ 49 ശ​​ത​​മാ​​ന​ത്തി​ല​ധി​ക​വും വ​​നി​​ത​​ക​​ളാ​​ണ്.

By Divya