Wed. Nov 6th, 2024
മുംബൈ:

ഡിജിറ്റൽ കറൻസി ഉടമകൾക്ക് ആശ്വാസമേകുന്ന നിലപാടുമായി കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ. ക്രിപ്റ്റോകറൻസി വിഷയത്തിൽ കേന്ദ്രസർക്കാരും റിസർവ് ബാങ്കും തമ്മിൽ ചർച്ചകൾ പുരോഗമിക്കുകയാണെന്നും, ഇക്കാര്യത്തിൽ പരീക്ഷണത്തിന് തയ്യാറാണെന്നും അവർ പറഞ്ഞു.

റിസർവ് ബാങ്കായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. എന്നിരുന്നാലും എല്ലാ തരത്തിലുള്ള പരീക്ഷണങ്ങൾക്കും അവസരമൊരുക്കാനുള്ള നിലപാടാണ് കേന്ദ്രത്തിന്റേതെന്നും അവർ സിഎൻബിസി ടിവി 18 ന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. പുതിയ സാങ്കേതിക വിദ്യയോട് കേന്ദ്രസർക്കാർ മുഖം തിരിച്ച് നിൽക്കില്ല.

അത് അതിവേഗം വികാസം പ്രാപിക്കുന്ന ഒന്നാണ്.ലോകം സാങ്കേതികവിദ്യയ്ക്കൊപ്പം മുന്നേറുമ്പോൾ അത് വേണ്ടെന്ന് ഭാവിക്കാൻ സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു. സാങ്കേതിക വിപ്ലവത്തിൽ നിന്ന് മാറിനിൽക്കാൻ റിസർവ് ബാങ്കിന് താത്പര്യമില്ല. എന്നാൽ ക്രിപ്റ്റോകറൻസിയുടെ കാര്യത്തിൽ ആർബിഐക്ക് ചില സംശയങ്ങൾ ദുരീകരിക്കാനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

By Divya