Thu. Jan 23rd, 2025
മസ്കറ്റ്:

സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളു​ടെ സേ​വ​നാ​ന​ന്ത​ര ആ​നു​കൂ​ല്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സി​വി​ൽ സ​ർ​വി​സ്​ നിയമത്തിന്റെ എ​ക്​​സി​ക്യൂ​ട്ടി​വ്​ വ​കു​പ്പി​ൽ ഒ​മാ​ൻ ഭേ​ദ​ഗ​തി വ​രു​ത്തി. തൊ​ഴി​ൽ മ​ന്ത്രി ഡോ മ​ഹ​ദ്​ ബി​ൻ സ​ഈ​ദ്​ ബൌ​വി​ൻ ആ​ണ്​ ഇ​തു സംബന്ധിച്ച ഉ​ത്ത​ര​വ്​ പു​റ​പ്പെ​ടു​വി​ച്ച​ത്.

സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ സ്​​ഥി​രം തൊ​ഴി​ൽ ക​രാ​റു​ള്ള 10​ വ​ർ​ഷം പൂ​ർ​ത്തി​യാ​കാ​ത്ത​വ​ർ​ക്കാ​ണ്​ ഭേ​ദ​ഗ​തി ബാ​ധ​ക​മാ​വു​ക. പു​തി​യ ജീ​വ​ന​ക്കാ​ർ​ക്കും ഇ​ത്​ ബാ​ധ​ക​മാ​യി​രി​ക്കു​മെ​ന്ന്​ മ​ന്ത്രി​യു​ടെ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. ​സേവനത്തിന്റെ ഓരോ വ​ർ​ഷ​വും ഓ​രോ മാ​സ​ത്തെ വേ​ത​നം എ​ന്ന രീ​തി​യി​ലാ​യി​രി​ക്കും ആ​നു​കൂ​ല്യം ക​ണ​ക്കാ​ക്കു​ക.

ആ​റാം ഗ്രേ​ഡ്​ വ​രെ​യു​ള്ള ജീ​വ​ന​ക്കാ​ർ​ക്ക്​ ഇ​ത്​ പ​ര​മാ​വ​ധി 10​ മാ​സ​വും ഏ​ഴു മുതൽ​14 ഗ്രേ​ഡ്​ വ​രെ​യു​ള്ള ജീ​വ​ന​ക്കാ​ർ​ക്ക്​ 12 മാ​സ​വും എ​ന്ന തോ​തി​ലാ​യി​രി​ക്കും. വി​ദേ​ശ തൊ​ഴി​ലാ​ളി​ക്ക്​ അ​വ​സാ​ന​മാ​യി ല​ഭി​ച്ച വേ​ത​ന​മാ​ണ്​ ആ​നു​കൂ​ല്യ​ത്തി​ന്​ അ​ടി​സ്ഥാ​ന​മാ​ക്കു​ക. എ​ന്നാ​ൽ, ഇൗ ​തു​ക 12,000 റി​യാ​ലി​ന്​ മു​ക​ളി​ലാ​ക​രു​തെ​ന്നും ഉ​ത്ത​ര​വി​ൽ പറയുന്നു. സേ​വ​നാ​ന​ന്ത​ര ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കു​ന്ന​തി​നു​ള്ള കു​റ​ഞ്ഞ കാ​ല​പ​രി​ധി അ​ഞ്ചു​ വ​ർ​ഷ​മാ​യി നി​ജ​പ്പെ​ടു​ത്തു​ക​യും ചെ​യ്​​തി​ട്ടു​ണ്ട്.

By Divya