Mon. Dec 23rd, 2024
goon attack in TVM

തിരുവനന്തപുരം:

തിരുവനന്തപുരം ചെമ്പഴന്തിയിൽ ഗുണ്ടാ ആക്രമണം. കഴുത്തിൽ വാളുവെച്ച് ഭീഷണിപ്പെടുത്തി വീട്ടമ്മയുടെ ആറര പവൻ സ്വർണ്ണം കവർന്നു. കടയും വീടും കാറും ഗുണ്ടാ സംഘം തകർത്തു. ചെമ്പഴന്തി കുണ്ടൂർ കുളത്താണ് രാത്രി പത്തു മണിയോടെ സംഭവം. പ്രതികള്‍ക്കായി കഴക്കൂട്ടം പൊലീസ് തെരച്ചില്‍ തുടങ്ങി.

കുണ്ടൂര്‍കടവിലെ കട നടത്തുന്ന യുവതിയുടെ ആഭരണങ്ങളാണ് തട്ടിയെടുത്തത്. കരിക്ക് രതീഷ്, അഖില്‍ എന്നിവരടങ്ങുന്ന അഞ്ചംഗ സംഘമാണ് കാറിലെത്തി ആക്രമണം നടത്തിയതെന്ന് വീട്ടമ്മയുടെ മൊഴിയില്‍ പറയുന്നു. സമാന രീതിയില്‍ ആക്രമണം നടത്തി സ്വര്‍ണം കവര്‍ന്നതിന് നേരത്തെയും ഇവരുടെ പേരില്‍ കേസുകളുണ്ട്. പ്രതികള്‍ ഇപ്പോള്‍ ഒളിവിലാണ്.

https://www.youtube.com/watch?v=0yvjuuOB6_Q

 

 

 

By Binsha Das

Digital Journalist at Woke Malayalam