Sun. Feb 23rd, 2025
റിയാദ്:

സൗദി അറേബ്യക്ക് നേരെ യെമനിലെ ഹൂതികള്‍ ഞായറാഴ്ച പകല്‍ തുടര്‍ച്ചയായ വ്യോമാക്രമണം നടത്തി. അഞ്ച് മണിക്കൂറിനുള്ളില്‍ 10 പൈലറ്റില്ലാ വിമാനങ്ങള്‍ (ഡ്രോണുകള്‍) അയച്ചാണ് ആക്രമണം നടത്തിയത്. വിമാനങ്ങളില്‍ ആയുധങ്ങള്‍ ഘടിപ്പിച്ചായിരുന്നു ആക്രമണം.

ഞായറാഴ്ച രാവിലെ അഞ്ച് ഡ്രോണുകള്‍ യെമനെ സഹായിക്കാന്‍ സൗദി നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സഖ്യസേന നശിപ്പിച്ചിരുന്നു. ഇതിന് പിറകെയാണ് സ്‌ഫോടകവസ്തുക്കള്‍ നിറച്ച മറ്റു അഞ്ച് ഡ്രോണുകള്‍ കൂടി സൗദിയിലെ ജനവാസ കേന്ദ്രം ലക്ഷ്യമാക്കി ഹൂതികള്‍ അയച്ചത്. ഇവയെല്ലാം സഖ്യസേന ആകാശത്ത് വെച്ച് തന്നെ നശിപ്പിച്ചു.

സ്ഫോടകവസ്തുക്കള്‍ നിറച്ച ഡ്രോണുകള്‍ കൊണ്ട് സൗദിക്കെതിരെ ഹൂതികളുടെ അതിര്‍ത്തി കടന്നുള്ള വ്യോമാക്രമണ പരമ്പരയിലെ ഏറ്റവും പുതിയതാണ്. യെമനിലെ മാഅരിബില്‍ മേഖലയില്‍ ഹൂതികള്‍ക്കെതിരെ സൈന്യം ആക്രമണം ശക്തമാക്കുകയാണ്. ഇതുകാരണമാണ് സൗദി അറേബ്യക്ക് നേരെയുള്ള ഹൂതികളുടെ തുടര്‍ച്ചയായ ആക്രമണം എന്ന് കേണല്‍ സഖ്യസേന വക്താവ് കേണല്‍ തുര്‍ക്കി അല്‍മാലികി അറിയിച്ചു.

By Divya