Mon. Dec 23rd, 2024
Chandigarh Police

ചണ്ഡിഗഢ്:

പൊരി വെയിലിൽ കെെകുഞ്ഞിനെ തോളിൽ ചേർത്ത് പിടിച്ച് ​​ഗതാ​ഗതക്കുരുക്കിനെ നിയന്ത്രിക്കുന്ന വനിതാ ട്രാഫിക് പൊലീസിന്‍റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.

ചണ്ഡി​ഗഢിലെ തിരക്കുള്ള ന​ഗരത്തിൽ നിന്നുള്ളതാണ് ഈ ദൃശ്യം. യാത്രക്കാരിലൊരാൾ പകർത്തിയതാണ് ദൃശ്യം. പ്രിയങ്ക എന്ന ട്രാഫിക് പൊലീസ് ഓഫീസറാണ് കുഞ്ഞുമൊത്ത് ജോലിക്കെത്തിയത്.

ഇന്‍ഡ്യ ടുഡേയുടെ ഇന്‍സ്റ്റഗ്രാം പേജില്‍ വീഡിയോ പങ്കുവെയ്ച്ചിട്ടുണ്ട്. ലക്ഷക്കണക്കിന് പേരാണ് വീഡിയോ കണ്ടത്. ജോലിത്തിരക്കിനിടയിലും കുഞ്ഞിനെ പരിപാലിക്കുന്ന അമ്മയെ സോഷ്യൽ മീഡിയ അഭിനന്ദിക്കുകയാണ്.

എന്നാൽ തിരക്കുള്ള ജോലിക്കിടയിൽ കുഞ്ഞിനെ കൊണ്ടുവന്ന പ്രിയങ്കയെ എതിർത്തും നിരവധി പേർ രം​ഗത്തെത്തി. മാത്രവുമല്ല കുഞ്ഞുങ്ങളുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കി കൊടുക്കാത്ത ഭരണകൂടത്തെയും വിമര്‍ശിക്കുന്നുണ്ട്.

https://www.youtube.com/watch?v=AEtPRjuiz70

 

By Binsha Das

Digital Journalist at Woke Malayalam