Sun. Jan 5th, 2025

മുംബൈ പൊലീസ് എന്ന ത്രില്ലറിന് ശേഷം ബോബി-സഞ്ജയ് ടീമിൻ്റെ രചനയില്‍ റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന ത്രില്ലറിന് സല്യൂട്ട് എന്ന് പേരിട്ടു. ദുല്‍ഖര്‍ സല്‍മാന്‍ ഐപിഎസ് ഓഫീസറായി എത്തുന്നു. ആദ്യ ഷെഡ്യൂള്‍ തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്.

ദുല്‍ഖര്‍ സല്‍മാനും റോഷന്‍ ആന്‍ഡ്രൂസും ഒരുമിക്കുന്ന ആദ്യ ചിത്രവുമാണ് സല്യൂട്ട്. വേഫറെര്‍ ഫിലിമ്‌സിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനാണ് നിര്‍മ്മാണം. ദുല്‍ഖര്‍ നിര്‍മ്മാതാവാകുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്.

ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റി നായികയാകുന്നു. സൈഫ് അലിഖാന്റെ കോക് ഡെയില്‍ എന്ന ചിത്രത്തിലെ നായികയായിരുന്നു ഡയാന. മനോജ് കെ ജയന്‍, അലന്‍സിയര്‍, ബിനു പപ്പു, വിജയകുമാര്‍, ലക്ഷ്മി ഗോപാല സ്വാമി തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു.

By Divya