Wed. Jan 22nd, 2025

ന്യൂഡല്‍ഹി:

പാരീസിൽ നിന്ന് ന്യൂഡൽഹിയിലേക്കുള്ള എയർ ഫ്രാൻസ് വിമാനത്തിൽ മോദി ഭക്തന്‍റെ വിളയാട്ടം. ജയ്ഹിന്ദ് മോദി, മോദി കീ ജയ് മുദ്രാവാക്യങ്ങള്‍ വിളിച്ച  ഇന്ത്യക്കാരനായ യാത്രികന്‍ പഞ്ചാബികളെ അധിക്ഷേപിക്കുകയും ചെയ്തു.

“മേദി,മെെ ബ്രദര്‍… മോദി,” എന്നിങ്ങനെ ഇയാള്‍ വിളിച്ചു കൊണ്ടേ ഇരിക്കുകയായിരുന്നു. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഫ്ലെെറ്റിലെ ജീവനക്കാരെയും യാത്രക്കാരെയും ഇയാള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. ആദ്യം ചെറിയ രീതിയില്‍ മുദ്രാവാക്യം വിളിച്ച ഇയാള്‍ പിന്നീട് ഉറക്കെ മുദ്രാവാക്യം വിളിക്കുകയായിരുന്നു. പിന്നീട് വിമാനം അടിയന്തിരമായി താഴെയിറക്കി.

ബൾഗേറിയയിലെ സോഫിയ വിമാനത്താവളത്തിൽ ആണ് അടിയന്തര ലാൻഡിംഗ് നടത്തേണ്ടിവന്നത്. പിന്നീട് ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കെെമാറി. പത്തു വര്‍ഷം വരെ തടവ് ശിലക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇയാള്‍ ചെയ്തത്.

സാമൂഹിക മാധ്യമങ്ങളിലൂടെ സംഭവത്തിന്‍റെ ദൃശ്യം പങ്കുവെച്ചത് കോണ്‍ഗ്രസ് നേതാവ് ഗൗരവ് പാണ്ഡിയാണ്. രം ഭിന്നിപ്പിച്ചതില്‍ അഭിനന്ദിക്കുന്നു. മോദിയുടെയും ബിജെപിയുടെ ഭരണത്തില്‍ ഭിന്നിപ്പിക്കല്‍ രാഷ്ട്രീയത്തില്‍ നിന്ന് ഇതല്ലാതെ വോറൊന്നും പ്രതീക്ഷിക്കാനില്ലയെന്നും അദ്ദേഹം പരിഹസിച്ചു.നിരവധി പേരാണ് ഇന്ത്യയെ നാണംകെടുത്തുന്ന ഈ സംഭവത്തിന് എതിരെ രംഗത്ത് വന്നിരിക്കുന്നത്.

https://www.youtube.com/watch?v=1-5-de8irU8

 

 

 

 

 

By Binsha Das

Digital Journalist at Woke Malayalam