കൊടുമണ്‍:
പത്തനംതിട്ട കൊടുമണ്ണില്‍ നിന്ന് മനസ്സിന് സന്തോഷം തരുന്ന ഒരു വാര്‍ത്തയാണ് പുറത്തുവരുന്നത്. ഒരു വനിതയുടെ ധീരതയില്‍ അച്ഛനും അമ്മയ്ക്കും ഒരു പോറല്‍ പോലും ഏല്‍ക്കാതെ തങ്ങളുടെ രണ്ടര വയസ്സുകാരനായ മകനെ തിരിച്ചുകിട്ടിയിരിക്കുകയാണ്.
ഐക്കരേത്ത് മലയുടെ ചരുവിൽ ശശിയുടെ നല്ല മനസ്സും ഐക്കരേത്ത് സിന്ധു ഭവനത്തിൽ സിന്ധുവിന്റെ ധീരതയും ചേർന്ന് രണ്ടര വയസ്സുകാരൻ ആരുഷിന് നൽകിയത് പുനർജന്മമാണ്. കിണറ്റില്‍ വീണ കുഞ്ഞിനെ ഇരുവരും രക്ഷപ്പെടുത്തി ഒരു നാടിന്‍റെ മുഴുവന്‍ കെെയ്യടി ഏറ്റുവാങ്ങുകയാണ്.
ഐക്കരേത്ത് അജയഭവനത്തിൽ അജയന്റെയും ശുഭയുടെയും മകനായ ആരുഷ് ശനിയാഴ്ചയാണ് അയൽവാസിയുടെ ആൾമറയില്ലാത്ത കിണറ്റിൽ വീണ്ടത്.
മാതാപിതാക്കൾ ബഹളം കൂട്ടിയപ്പോൾ അയൽക്കാർ ഓടിക്കൂടി. പിന്നീട് പനി ബാധിച്ച് വീട്ടിൽ ഇരിക്കുകയായിരുന്ന ശശി 20 അടി താഴ്ചയുള്ള കിണറ്റിലേക്ക് ഇറങ്ങി. എന്നാൽ, സഹായിക്കാൻ ആരുമില്ലാതെ ശശി ബുദ്ധിമുട്ടിയപ്പോൾ തൊട്ടടുത്ത് കുടുംബശ്രീ ഹോട്ടൽ നടത്തുന്ന തൊഴിലുറപ്പ് തൊഴിലാളിയായ സിന്ധു എത്തി. സിന്ധു കിണറ്റിൽ ചാടിയിറങ്ങി. വെള്ളത്തിൽ മുങ്ങിത്താണുകൊണ്ടിരുന്ന കുഞ്ഞിനെ ശശി എടുത്ത് മുകളിലെ പടവില്‍ കയറിനിന്നു. കുഞ്ഞിനെ സിന്ധു വാങ്ങി മുകളിലേക്ക് കൈമാറി.
https://www.youtube.com/watch?v=z4NxFmQixJg