ദോഹ:
സ്ത്രീകളുടെ സമാധാനവും സുരക്ഷയും ഒരുക്കുന്നതിലും അവർക്ക് അവകാശങ്ങളും ബഹുമാനവും നൽകുന്നതിലും രാജ്യത്തിൻ്റെ പ്രതിബദ്ധത തുടരുമെന്ന് ഖത്തര്‍. ജനീവയിലെ ഐക്യരാഷ്ട്രസഭയിൽ ഖത്തറിൻ്റെ സ്ഥിരം പ്രതിനിധി സെക്രട്ടറി അബ്ദുല്ല അലി ബെഹ്സാദ് നടത്തിയ പ്രസംഗത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
ഭീകരതയും അക്രമവും തീവ്രവാദ പ്രവര്‍ത്തനങ്ങളും മനുഷ്യാവകാശങ്ങളുടെ കാര്യത്തില്‍ വിനാശകരമായ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുന്നത്. മാത്രമല്ല, മനുഷ്യാവകാശ ലംഘനങ്ങള്‍ ഇത്തരം കാര്യങ്ങളുടെ വ്യാപനത്തിന് അനുയോജ്യമായ സാഹചര്യം പ്രദാനം ചെയ്യുന്നുമുണ്ട്. അതുകൊണ്ടുതന്നെ ഈ രണ്ട് പ്രതിഭാസങ്ങളും നേരിടാനുള്ള ശ്രമങ്ങളെല്ലാം അന്താരാഷ്ട്ര മനുഷ്യാവകാശ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായിരിക്കണമെന്നും ഖത്തര്‍ ആവശ്യപ്പെട്ടു.