ലഖ്‌നൗ:
ഇന്ത്യന്‍ വനിതകള്‍ക്കെതിരായ ആദ്യ ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 178 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ഇറങ്ങിയ ഇന്ത്യക്ക് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്. 50 റണ്‍സ് നേടിയ ക്യാപ്റ്റന്‍ മിതാലി രാജാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഹര്‍മന്‍പ്രീത് കൗര്‍ 40 റണ്‍സെടുത്ത് പുറത്തായി.
ദീപ്തി ശര്‍മ (27)യാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത മറ്റൊരു താരം. മറ്റാര്‍ക്കും തിളങ്ങാന്‍ സാധിച്ചില്ല. ദക്ഷിണാഫ്രിക്കയ്ക്കായി ഷബ്‌നിം ഇസ്മായില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.
തകര്‍ച്ചയോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. സ്‌കോര്‍ബോര്‍ഡില്‍ 40 റണ്‍സ് മാത്രമുള്ളപ്പോള്‍ മൂന്ന് മുന്‍നിര വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്്മായി. ജമീമ റോഡ്രിഗസ് (1), സ്മൃതി മന്ഥാന (14), പൂനം റാവുത് (10) എന്നിവരാണ് പവലിയിനില്‍ തിരിച്ചെത്തിയത്.
പിന്നീട് ഒത്തുച്ചേര്‍ന്ന മിതാലി- കൗര്‍ സഖ്യമാണ് ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ഇരുവരും 62 റണ്‍സ് കൂട്ടിച്ചേര്‍ത്തു. കൗര്‍ ബൗളിനൊപ്പം റണ്‍സ് കണ്ടെത്തിയെങ്കിലും മിതാലിയുടെ ഇന്നിങ്‌സിന് വേഗം കുറവായിരുന്നു. കൗര്‍ 41 പന്തില്‍ ആറ് ബൗണ്ടറികളുടെ സഹായത്തോടെയാണ് 40 റണ്‍സെടുത്തത്.