Sun. Dec 22nd, 2024
ഇർബിൽ:

ഫ്രാൻസിസ് മാർപാപ്പയെ സ്വീകരിക്കാൻ ഇറാഖി കുർദിസ്ഥാൻ തലസ്ഥാനമാ‍യ ഇർബിൽ ഒരുങ്ങി. നാലു ദിവസത്തെ ഇറാഖ് സന്ദർശനത്തിടയിൽ മാർപാപ്പ ഇന്നാണ് ഇർബിലിലെത്തുന്നത്. കിർക്കൂക് റൊഡിലുള്ള ഫ്രാൻസോ ഹരീരി സ്റ്റേഡിയത്തിൽ വൈകീട്ട് നാലിന് നടക്കുന്ന പൊതുസമ്മേളനത്തെ ഫ്രാൻസിസ് മാർപാപ്പ അഭിസംബോധന ചെയ്യും.

സമ്മേളനത്തിൽ 10000ത്തോളം പേർ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. ഇർബിൽ നഗരമെമ്പാടും വലിയ ഫ്ലക്സുകളാലും തെരുവിൽ തോരണങ്ങളാലും അലങ്കരിച്ചിട്ടുണ്ട്. കുർദിസ്ഥാനിലേക്ക് സ്വാഗതമെന്ന് ഇലക്ട്രോണിക് സൈൻബോഡുകളിൽ തെളിയുന്നു.

റോഡുകളിൽ സുരക്ഷ ശക്തമാക്കി. പ്രധാന കാത്തലിക് ചർച്ചുകളെല്ലാം പ്രത്യേകം അലങ്കരിച്ചിട്ടുണ്ട്. അങ്കാവയിലെ പള്ളിയിൽ മാർപാപ്പയുടെ ഏറ്റവും വലിയ കട്ടൌട്ടും ഒരുക്കി. 100 മീറ്ററിലെ എയർപ്പോട്ട് റോഡ് മുതൽ ക്രിസ്ത്യൻ സമൂഹം കൂടുതൽ ജീവിക്കുന്ന ഇർബിലെ അങ്കാവ വരെ പ്രത്യേകം അലങ്കരിച്ചിട്ടുണ്ട്.

By Divya