Wed. Jan 22nd, 2025
അഹമ്മദാബാദ്​:

ഗുജറാത്തിൽ കൊവിഡ്​ വാക്​സിന്‍റെ രണ്ടു ഡോസും സ്വീകരിച്ച ആരോഗ്യപ്രവർത്തകന്​ രോഗം. ഗാന്ധിനഗർ സ്വദേശിയായ ആരോഗ്യപ്രവർത്തകൻ ​ജനുവരി 16നാണ്​ ആദ്യഡോസ്​ വാക്​സിൻ സ്വീകരിച്ചത്​. ഫെബ്രുവരി 15ന്​​ രണ്ടാമത്തെ ഡോസ്​ സ്വീകരിച്ചു​.

​പിന്നീട്​ കടുത്ത പനി തുടങ്ങിയതോടെ സാമ്പിളുകൾ ​കൊവിഡ്​ പരി​ശോധനക്കായി അയക്കുകയായിരുന്നു. ഫെബ്രുവരി 20ന്​ ഇ​ദ്ദേഹം കൊവിഡ്​ പോസിറ്റീവാണെന്ന്​ ഫലം വന്നതായി ഗാന്ധിനഗർ ചീഫ്​ മെഡിക്കൽ ഓഫിസർ പറഞ്ഞു.
വീട്ടുനിരീക്ഷണത്തിൽ കഴിഞ്ഞ അദ്ദേഹത്തിന്‍റെ പരിശോധന ഫലം നെഗറ്റീവായതായും തിങ്കളാഴ്ച മുതൽ വീണ്ടും ജോലിയിൽ പ്രവേശിക്കുമെന്നും സിഎച്ച്​ഒ കൂട്ടിച്ചേർത്തു.

By Divya