Wed. Jan 22nd, 2025
കണ്ണൂർ:

കെപിസിസി അധ്യക്ഷ പദവിയെക്കുറിച്ച് എ‌ഐസിസിയിൽ നിന്ന് ഇതുവരെ നേരിട്ട് വിവരം ലഭിച്ചിട്ടില്ലെന്ന് കെപിസിസി വർക്കിങ് പ്രസിഡന്റ് കെ സുധാകരൻ എംപി. ഹൈക്കമാൻഡ് തന്നെ ഡൽഹിക്ക് വിളിപ്പിച്ചു എന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാനാണ് ഡൽഹിക്ക് പോകുന്നതെന്നും കെ സുധാകരന്‍ പറഞ്ഞു.  ബുധനാഴ്ചയ്ക്കുള്ളിൽ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയാകും.

ഘടകകക്ഷികളുമായി കാര്യമായ തർക്കങ്ങളില്ലെന്നും സുധാകരൻ കണ്ണൂരിൽ പറഞ്ഞു. രണ്ടു തവണ പരാജയപ്പെട്ടവരെ സ്ഥാനാർത്ഥികളാക്കേണ്ടതില്ലെന്ന കോൺഗ്രസ് തിരഞ്ഞെടുപ്പു സമിതി തീരുമാനത്തിൽ ചിലർക്ക് ഇളവുണ്ടാകുമെന്നും കെസുധാകരൻ എംപി.

സിപിഎം പാർട്ടിഗ്രാമങ്ങളായ മണ്ഡലങ്ങളിൽ സ്ഥാനാർഥികളുടെ ദൗർലഭ്യം മൂലം പാർട്ടിയുടെ കർശന നിർദേശപ്രകാരം സ്ഥാനാർഥിയായി പരാജയപ്പെട്ടവരുണ്ട്. അത് അവരുടെ സ്വന്തം പരാജയത്തിന്റെ അക്കൗണ്ടിൽ കൂട്ടാനാകില്ല. ഇങ്ങനെയുള്ള നേതാക്കൾക്ക് ഇളവു നൽകും.

മത്സരം സിപിഎമ്മിനെതിരെയാണ്, ഏതെങ്കിലും നേതാക്കളോടല്ല. പാലക്കാട്ടെ എംവി ഗോപിനാഥിന്റെ വിഷയത്തിൽ രണ്ടുദിവസത്തിനകം തീരുമാനം വരും. കെപിസിസിക്കു വേണ്ടിയാണു താൻ വാക്കുകൊടുത്തത്.

By Divya