പാരിപ്പള്ളി:
ഐഒസി ബോട്ടിലിങ് പ്ലാൻറിലെ ഹാൻഡ്ലിങ്, ഹൗസ്കീപ്പിങ് വിഭാഗങ്ങളിൽ ജോലിചെയ്യുന്ന തൊഴിലാളികളുടെ ശമ്പള കുടിശ്ശിക നൽകാത്തതിൽ പ്രതിഷേധിച്ച് അനിശ്ചിതകാല സമരം ആരംഭിച്ചു. ഒന്നര വർഷത്തെ ശമ്പള കുടിശ്ശികയായ അര കോടിയിലധികം രൂപ കരാറുകാരൻ നൽകാത്തതിൽ പ്രതിഷേധിച്ചാണ് വെള്ളിയാഴ്ച ഉച്ചമുതൽ തൊഴിലാളികൾ സമരം തുടങ്ങിയത്.
ഇതുമൂലം പാചക വാതക വിതരണം നിലച്ചു. ഐഎൻടിയുസി, സിഐടിയു സംയുക്ത യൂനിയനാണ് സമരം നടത്തുന്നത്. കഴിഞ്ഞ ജനുവരി 22ന് സെൻട്രൽ ലേബർ കമ്മീഷണർ ആൻറണി അടിമൈയുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിലാണ് ശമ്പളം പരിഷ്കരിച്ചത്. എറണാകുളം സ്വദേശി കുഞ്ഞു മുഹമ്മദാണ് കരാറുകാരൻ.