കണ്ണൂർ:
മൂന്നര പതിറ്റാണ്ടിന് ശേഷം സിപിഎമ്മിലെ ജയരാജത്രയത്തിൽ ആരുമങ്കത്തിനില്ലാത്ത ആദ്യ തിരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. മന്ത്രി ഇപിജയരാജൻ മത്സര രംഗത്തുണ്ടാകുമെന്ന് ഉറപ്പിച്ചവരും പി ജയരാജന് സീറ്റ് നൽകിയേക്കുമെന്ന് പ്രതീക്ഷയുള്ളവരും ഏറെയായിരുന്നു. മൂന്നാമൂഴം വേണ്ടെന്ന പാർട്ടി തീരുമാനം ഇപിക്ക് തിരിച്ചടിയായി. പിജയരാജനെ സ്ഥാനാർത്ഥി പട്ടികയിലേയ്ക്ക് പരിഗണിച്ചുമില്ല.
കാൽ നൂറ്റാണ്ടിലേറെയായി കേരള രാഷ്ട്രീയത്തിൽ നിറഞ്ഞു നിൽക്കുന്നവരാണ് സിപിഎം കണ്ണൂർ ഘടകത്തിലെ ജയരാജന്മാർ. 1987 ന് ശേഷം ജയരാജന്മാരില്ലാത്ത ഒരു നിയമസഭ തിരഞ്ഞെടുപ്പിന് കേരളം സാക്ഷ്യം വഹിക്കുന്നത് ഇതാദ്യം.
സംസ്ഥാന സമിതി അംഗമെന്ന പദവി മാത്രമാണ് കണ്ണൂർ ഘടകത്തിലെ കരുത്തനായ പി ജയരാജന് ഇപ്പോഴുള്ള്. പി ജെയ്ക്ക് സീറ്റ് നിഷേധിച്ചതിൽ പാർട്ടിക്കുള്ളിൽ ഇതിനോടകം കലാപക്കൊടി ഉയർന്നു കഴിഞ്ഞു.