Sun. Dec 22nd, 2024
റിയാദ്:

സൗദി അറേബ്യ ലക്ഷ്യമിട്ട് വീണ്ടും യെമിനില്‍ നിന്ന് ഹൂതികളുടെ വ്യോമാക്രമണ ശ്രമം. രാജ്യത്തെ ജനവാസ മേഖലകളില്‍ ആക്രമണം നടത്താന്‍ ശ്രമിച്ച അഞ്ച് ഡ്രോണുകള്‍ കൂടി തകര്‍ത്തതായി അറബ് സഖ്യസേനയെ ഉദ്ധരിച്ച് അല്‍ അറബിയ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്‍തു.

ഹൂതികള്‍ വിക്ഷേപിച്ച ഡ്രോണുകളെ പിന്തുടരുകയാണെന്ന് വ്യക്തമാക്കിയ റിപ്പോര്‍ട്ടില്‍ ഏതൊക്കെ പ്രദേശങ്ങളിലായിരുന്നു ഇവ ആക്രമണത്തിന് ശ്രമിച്ചതെന്നതടക്കമുള്ള വിവരങ്ങള്‍ വ്യക്തമാക്കിയിട്ടില്ല. അന്താരാഷ്‍ട്ര നിയമങ്ങള്‍ പാലിച്ചുകൊണ്ടുതന്നെ ജനങ്ങളുടെ സംരക്ഷണം ഉറപ്പാക്കാനുള്ള നടപടികള്‍ കൈക്കൊള്ളുമെന്ന് അറബ് സഖ്യസേന അറിയിച്ചു.

സൗദി അറേബ്യയിലെ ഖമീസ് മുശൈത്തിലും ജിസാനിലും ആക്രമണം നടത്താനായി ഹൂതികള്‍ വിക്ഷേപിച്ച ഏഴ് ഡ്രോണുകള്‍ 24 മണിക്കൂറിനിടെ തകര്‍ത്തതായി ശനിയാഴ്‍ചയും അറബ് സഖ്യസേന അറിയിച്ചിരുന്നു. ഇറാന്റെ പിന്തുണയോടെയാണ് ഹൂതികള്‍ ആക്രമണം നടത്തുന്നതെന്നാണ് ആരോപണം.

By Divya