കുവൈറ്റ് സിറ്റി:
കുവൈറ്റിൽ ഏഴാമത് ബാച്ച് ഫൈസർ, ബയോൺടെക് വാക്സിൻ ഞായറാഴ്ച എത്തും. പത്തുലക്ഷം ഡോസ് ഫൈസർ, 17 ലക്ഷം ഡോസ് മോഡേണ, 30 ലക്ഷം ഡോസ് ഓക്സ്ഫോഡ് ആസ്ട്രസെനിക്ക എന്നീ വാക്സിനുകളാണ് കുവൈത്ത് ഇറക്കുമതി ചെയ്യാൻ ധാരണയായിട്ടുള്ളത്.
നിലവിൽ എല്ലാ ആഴ്ചയും കുവൈത്തിലേക്ക് ഫൈസർ, ബയോൺടെക് വാക്സിൻ ഷിപ്പ്മെൻറ് ഉണ്ട്. കൂടുതൽ ഡോസ് വാക്സിൻ എത്തിയത് രാജ്യത്തെ വാക്സിനേഷൻ ദൗത്യം വേഗത്തിലായിട്ടുണ്ട്.
നേരത്തെ ഫൈസർ കമ്പനി വാക്സിൻ ഉൽപാദനം താൽക്കാലികമായി നിർത്തിവെച്ചത് കുവൈത്ത് ഉൾപ്പെടെ രാജ്യങ്ങളിലെ കുത്തിവെപ്പ് ദൗത്യത്തെ മന്ദഗതിയിലാക്കിയിരുന്നു. ഇപ്പോൾ അവർ ഉൽപാദനം സുഗമമായി നടക്കുന്നു. 15 കുത്തിവെപ്പ് കേന്ദ്രങ്ങൾ കുവൈത്ത് ആരോഗ്യ മന്ത്രാലയം തയ്യാറാക്കിയിട്ടുണ്ട്.