Sun. Dec 22nd, 2024
ന്യൂഡൽഹി:

കിഫ്ബിക്ക് എതിരായ അന്വേഷണത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് വിവരങ്ങള്‍ കൈമാറി റിസര്‍വ് ബാങ്ക്. 2018 ജൂണ്‍ ഒന്നിന് ആണ് മസാല ബോണ്ടിന് അനുമതി നല്‍കിയത്. കിഫ്ബിക്ക് നല്‍കിയത് നിയമപ്രകാരമുള്ള അനുമതിയെന്നും ബാങ്ക് വ്യക്തമാക്കി.

റിസര്‍വ് ബാങ്കിന്റെ ഭാഗത്ത് നിന്ന് ലഭിക്കേണ്ട എല്ല അനുമതികളും കിഫ്ബി നേടിയിട്ടുണ്ട്. മറ്റ് എന്തെങ്കിലും അനുമതി ആവശ്യമുണ്ടെങ്കില്‍ അത് ഉറപ്പിക്കേണ്ട ബാധ്യത കിഫ്ബിക്കാണ്. ഭരണഘടനാ വ്യവസ്ഥകള്‍ ബാധകമോയെന്ന് പരിശോധിക്കാനുള്ള ഉത്തരവാദിത്തം ആര്‍ബിഐക്കില്ല.

വായ്പ കൈകാര്യം ചെയ്യുന്ന ബാങ്കിനാണ് അനുമതി ഉണ്ടോ എന്ന് ഉറപ്പാക്കേണ്ട ബാധ്യത. ആര്‍ബിഐ നല്‍കുന്ന അനുമതി വായ്പ ശേഷിക്കുള്ള സാക്ഷ്യപത്രമല്ലെന്നും വിശദീകരണം. തങ്ങള്‍ക്ക് മറ്റു ബാധ്യതകളില്ല.

വിദേശ നാണ്യച്ചട്ടം അടക്കം ലംഘിച്ചുവെന്ന ആരോപണമാണ് കിഫ്ബിക്ക് എതിരെ ഇ ഡി ഉന്നയിക്കുന്നത്.

By Divya