Mon. Dec 23rd, 2024
ന്യൂദല്‍ഹി:

അഞ്ച് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാകെ കോണ്‍ഗ്രസ് വിജയത്തിനായി അഞ്ച് സംസ്ഥാനങ്ങളിലും പ്രചരണത്തിന് താന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി അദ്ദേഹം നടത്തിയ പ്രസ്താവനകള്‍ക്ക് പിന്നാലെ പാര്‍ട്ടിക്കുള്ളില്‍ തന്നെ ഭിന്നതകളുയര്‍ന്നിരുന്നു. ഇതിനുപിന്നാലെ അദ്ദേഹം ബിജെപിയിലേക്ക് പോകുമോ എന്ന രീതിയിലും ചില അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു.

ഈ പ്രചരണത്തിന് മറുപടിയെന്ന നിലയിലാണ് ഗുലാം നബി ആസാദിന്റെ പുതിയ പ്രതികരണം. അഞ്ച് സംസ്ഥാനങ്ങളിലേയും പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്കായി പ്രചരണത്തിനിറങ്ങുകയാണ്. കോണ്‍ഗ്രസ് വിജയത്തിനാണ് മുന്‍തൂക്കം നല്‍കുന്നത്.

പാര്‍ട്ടിയോ, സ്ഥാനാര്‍ത്ഥിയോ ആവശ്യപ്പെട്ടാല്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എവിടെയും പോകും ഗുലാം നബി ആസാദ് പറഞ്ഞു. ഫെബ്രുവരി 28നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി ഗുലാം നബി ആസാദ് രംഗത്തെത്തിയത്.

ജമ്മുവിലെ ഗുജ്ജര്‍ സമുദായങ്ങളുടെ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു ഗുലാം നബി ആസാദിന്റെ പരാമര്‍ശം. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

By Divya