Fri. Apr 4th, 2025
ന്യൂഡൽഹി:

കൊവിഡ് വാക്സിൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കും. നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ വിതരണം ചെയ്യുന്ന കൊവിഡ് സർട്ടിഫിക്കറ്റിൽ നിന്നാണ് മോദിയുടെ ചിത്രം നീക്കുക. തൃണമൂൽ കോൺഗ്രസിന്‍റെ പരാതിയിലാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഉത്തരവ്.

നീക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. മോദിയുടെ ചിത്രമുള്ള സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് തിരഞ്ഞെടുപ്പ് കമ്മീഷനെ തൃണമൂൽ സമീപിച്ചത്.

ഡോക്ടർമാർ, നഴ്‌സുമാർ, ആരോഗ്യ പ്രവർത്തകർ എന്നിവർക്ക് ലഭിക്കേണ്ട അംഗീകാരം മോദി മോഷ്ടിച്ചെന്നാണ് തൃണമൂലിന്‍റെ ആരോപണം.

By Divya