Wed. Jan 22nd, 2025
man linked to SUV found near Ambani's residence wrote he was harassed

 

മുംബൈ:

മുകേഷ് അംബാനിയുടെ വീടിന് സമീപം സ്‌ഫോടകവസ്തുക്കളുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കാറിന്റെ ഉടമയെ കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇയാൾ മരിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപ് എഴുതിയ കത്ത് പുറത്തുവന്നു. തന്നെ പോലീസ് ഉദ്യോഗസ്ഥരും മാധ്യമപ്രവർത്തകരും ഉപദ്രവിച്ചുവെന്ന് ആരോപിച്ചാണ് കത്ത്.

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദവ് താക്കറെ, ആഭ്യന്തര വകുപ്പ് മന്ത്രി, പോലീസ് മേധാവി എന്നിവർക്കാണ് മാന്‍സുഖ് ഹിരണ്‍ എന്നയാൾ കത്തയച്ചത്. കത്തിൽ ഇയാൾ നിയമനടപടിയും പോലീസ് സംരക്ഷണവും ആവശ്യപ്പെട്ടിരുന്നു. മാന്‍സുഖിന്റെ മരണത്തിൽ കേസെടുത്തിട്ടുണ്ട്. അതേസമയം ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സാഹചര്യത്തിൽ കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തി.

By Athira Sreekumar

Digital Journalist at Woke Malayalam