Fri. Apr 19th, 2024
ദോ​ഹ:

റ​മ​ദാ​നി​ല്‍ അ​ഞ്ഞൂ​റി​ലേ​റെ ഉ​ൽ​പ​ന്ന​ങ്ങ​ള്‍ നി​യ​ന്ത്രി​ത വി​ല​യി​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍ക്ക് ല​ഭ്യ​മാ​കു​മെ​ന്ന് വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യം അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ഗു​ണ​നി​ല​വാ​ര​മു​ള്ള ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്താ​ന്‍ പ​ഴം, പ​ച്ച​ക്ക​റി വി​ൽ​പ​ന കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യ​താ​യും വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യ​ത്തി​ലെ ഉ​പ​ഭോ​ക്തൃ വി​ഭാ​ഗം അ​സി​സ്​​റ്റ​ൻ​റ്​ അ​ണ്ട​ര്‍ സെ​ക്ര​ട്ട​റി ശൈ​ഖ് ജാ​സിം ബി​ന്‍ ജ​ബ​ര്‍ ആ​ൽ​ഥാ​നി പ​റ​ഞ്ഞു.

ഖ​ത്ത​ര്‍ ടി വി​ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​ത്സ്യ​ത്തി​ൻ്റെയും സ​മു​ദ്ര​വി​ഭ​വ​ങ്ങ​ളു​ടെ​യും വ്യാ​പാ​ര നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യ​ത് വി​ല ഗ​ണ്യ​മാ​യി കു​റ​ക്കാ​ന്‍ സ​ഹാ​യി​ച്ച​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ത് വ​ലി​യ നേ​ട്ട​മാ​ണ്.

റ​മ​ദാ​നി​ല്‍ സ​ബ്സി​ഡി നി​ര​ക്കി​ല്‍ ഇ​റ​ച്ചി ല​ഭ്യ​മാ​ക്കാ​നു​ള്ള സം​രം​ഭ​മു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ഒ​മ്പ​ത് വ​ര്‍ഷ​മാ​യി മ​ന്ത്രാ​ല​യം ഈ ​സം​രം​ഭം തു​ട​രു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

By Divya