Mon. Dec 23rd, 2024
കുവൈറ്റ്:

ആരോഗ്യമന്ത്രിക്കെതിരെ കുറ്റവിചാരണ ഭീഷണിയുമായി പാർലമെന്‍റ് അംഗങ്ങൾ. കൊവിഡ് സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ മന്ത്രി പരാജയപ്പെട്ടതായി ആരോപിച്ചാണ് ആരോഗ്യ മന്ത്രി ഡോ ബാസിൽ അസ്സബാഹിനെതിരെ എംപിമാർ കുറ്റവിചാരണ മുന്നറിയിപ്പ് നൽകിയത്.

പാർലമെന്‍റ് അംഗങ്ങളായ മുഹന്നദ് അൽ സായറും ഹസൻ ജൗഹറും ആണ് ആരോഗ്യ മന്ത്രിയെ കുറ്റവിചാരണ നടത്തുമെന്ന് മുന്നറിയിപ്പ് നൽകിയത്. കൊവിഡ് സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ മന്ത്രി ആവർത്തിച്ച് പരാജയപ്പെടുകയാണെന്നും ആരോഗ്യം, സാമ്പത്തികം, സുരക്ഷ മേഖലകളിൽ പ്രതിസന്ധി രൂക്ഷമാകുകയാണെന്നും എംപിമാർ ആരോപിച്ചു.

വിഷയത്തിൽ പ്രധാനമന്ത്രിയുടെ മറുപടിക്കായി കാത്തിരിക്കുകയാണെന്നും തൃപ്തികരമായ മറുപടി ലഭിച്ചില്ലെങ്കിൽ പ്രധാനമന്ത്രിക്കെതിരെയും കുറ്റവിചാരണക്ക് നോട്ടീസ് നൽകുമെന്നും എംപിമാർ പറഞ്ഞു.

By Divya