Mon. Dec 23rd, 2024
തിരുവനന്തപുരം:

1921ലെ മലബാര്‍ പശ്ചാത്തലമാക്കി അലി അക്ബര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിംഗ് വയനാട്ടില്‍ പുരോഗമിക്കുകയാണ്. ചിത്രത്തില്‍ ‘വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി’യായി എത്തുന്നത് ആരെന്ന് സംവിധായകന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. പ്രശസ്‍ത താരം തലൈവാസല്‍ വിജയ് ആണ് ചിത്രത്തിലെ പ്രതിനായക സ്വഭാവമുള്ള വേഷത്തില്‍ എത്തുന്നത്.

ഇപ്പോഴിതാ അടുത്തൊരു പ്രധാന കാസ്റ്റിംഗ് കൂടി പ്രഖ്യാപിച്ചിരിക്കുകയാണ് അലി അക്ബര്‍. ജോയ് മാത്യുവാണ് ആ നടന്‍.തലൈവാസല്‍ വിജയ്‍യുടെ രംഗങ്ങള്‍ നേരത്തെ പൂര്‍ത്തിയായിരുന്നു. 1921 ‘പുഴ മുതല്‍ പുഴ വരെ’ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം ഫെബ്രുവരി 20ന് വയനാട്ടിലാണ് ആരംഭിച്ചത്.

30 ദിവസം നീളുന്ന ആദ്യ ഷെഡ്യൂളാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. ആകെയുള്ള മൂന്ന് ഷെഡ്യൂളുകളില്‍ രണ്ടാമത്തെ ഷെഡ്യൂള്‍ മെയ് മാസത്തിലാണെന്നും സംവിധായകന്‍ അറിയിച്ചിരുന്നു.

By Divya