Mon. Dec 23rd, 2024
തിരുവനന്തപുരം:

സ്പീക്കർ ശ്രീരാമകൃഷ്ണന് കസ്റ്റംസ് നോട്ടിസ് അയച്ചു. പന്ത്രണ്ടാം തിയതി ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടിസ് അയച്ചിരിക്കുന്നത്. ഡോളർ കടത്ത് കേസിൽ സ്പീക്കറെ ചോദ്യം ചെയ്യാനാണ് കസ്റ്റംസ് നീക്കം. സ്വപ്നയുടെ രഹസ്യമൊഴിയിലേ വിശദാംശങ്ങൾ ഹൈക്കോടതിയിൽ സമർപ്പിച്ചതിന്ന് പിന്നാലെയാണ് കസ്റ്റംസ് നോട്ടിസ് അയച്ചിരികുന്നത്.

ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രിക്കും സ്പീക്കറിനും നേരിട്ട് പങ്കുണ്ടെന്ന് പ്രതി സ്വപ്‌നാ സുരേഷ് രഹസ്യമൊഴി നൽകിയിരുന്നു. കസ്റ്റംസ് ഹൈക്കോടതിയിൽ ഫയൽ ചെയ്തിരിക്കുന്ന അഫിഡവിറ്റിലാണ് ഇക്കാര്യം പറയുന്നത്. കോൺസുൽ ജനറലുമായി വഴിവിട്ട ബന്ധം മുഖ്യമന്ത്രിക്കും സ്പീക്കർക്കും മൂന്നു മന്ത്രിമാർക്കും ഉണ്ടായിരുന്നുവെന്നും സ്വപ്‌ന രഹസ്യ മൊഴി നൽകിയതായി കസ്റ്റംസ് പറഞ്ഞു.

സ്വപ്‌നയുടെ മൊഴിയിൽ തെളിവുകളും ലഭിച്ചിട്ടുണ്ടെന്നും കസ്റ്റംസ് വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് സ്പീക്കറെ ചോദ്യം ചെയ്യലിനായി കസ്റ്റംസ് വീണ്ടും നോട്ടിസ് അയച്ചിരിക്കുന്നത്.

By Divya