Mon. Dec 23rd, 2024
സൗദി:

ആഗോള വിപണിയിൽ അസംസ്കൃത എണ്ണവിലയിൽ ഇന്നലെ മാത്രം മൂന്നു ശതമാനത്തിലേറെ വർദ്ധന. പതിനാല് മാസത്തെ ഏറ്റവും ഉയർന്ന നിലയിലേക്ക് എണ്ണവില ഉയർന്നത് ഗൾഫിലെയും മറ്റും ഉല്പാദക രാജ്യങ്ങൾക്ക് വലിയ മുതൽക്കൂട്ടാകും.

അസംസ്കൃത എണ്ണവില ബാരലിന് രണ്ടര ഡോളറോളമാണ് പുതുതായി ഉയർന്നത്. ഇതോടെ ബാരലിന് എണ്ണവില 69 കടന്നു. വരുംദിവസങ്ങളിൽ വില വീണ്ടും ഉയർന്നേക്കാനാണ് സാധ്യത. ഏറ്റവും കൂടുതൽ എണ്ണ ഉല്പാദനം നടത്തുന്ന സൗദി അറേബ്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് വൻതുകയുടെ നേട്ടമാണ് ഇതിലൂടെ ലഭിക്കുക.

കൊവിഡ് പ്രതിസന്ധിയെ തുടർന്നുള്ള സാമ്പത്തിക തകർച്ചക്കിടയിൽ അപ്രതീക്ഷിത വരുമാനവർദ്ധന കൂടിയാണിത്.

By Divya