Thu. Jan 23rd, 2025
ചെന്നൈ:

തമിഴ്‌നാട്ടില്‍ അണ്ണാ ഡിഎംകെയും സീറ്റ് ധാരണയിലെത്തി. ബിജെപി 20 സീറ്റുകളില്‍ മത്സരിക്കും. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന കന്യാകുമാരി ലോക് സഭാ സീറ്റിലും ബിജെപി മത്സരിക്കും.

ഒരാഴ്ചക്കാലത്തോളം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇരുപാര്‍ട്ടികളും ധാരണയിലെത്തിയത്. ഏതൊക്കെ മണ്ഡലങ്ങളിലാണ് ബിജെപി മത്സരിക്കുകയെന്ന് പിന്നീട് അറിയിക്കും. കന്യാകുമാരി സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ എഐഎഡിഎംകെ ബിജെപിക്ക് പിന്തുണ നല്‍കുമെന്നും കരാറില്‍ പറയുന്നു.

2019 ല്‍ ബിജെപിയുടെ പൊന്‍ രാധാകൃഷ്ണന്‍ കോണ്‍ഗ്രസിന്റെ എച്ച് വസന്തകുമാറിനോട് തോറ്റ മണ്ഡലമാണ് കന്യാകുമാരി. 2020 ഓഗസ്റ്റില്‍ വസന്തകുമാര്‍ കൊവിഡ് -19 മൂലം മരിക്കുകയായിരുന്നു. ഏപ്രില്‍ ആറിനാണ് നിയമസഭ തിരഞ്ഞെടുപ്പ് നടക്കുക.

By Divya