Mon. Dec 23rd, 2024
ന്യൂഡൽഹി:

കേന്ദ്രസർക്കാറിന്‍റെ മൂന്ന്​ കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹി അതിർത്തിയിൽ പ്രക്ഷോഭം നയിക്കുന്ന സ്​ത്രീ പോരാളികൾക്ക്​ ആദരമർപ്പിച്ച്​ ടൈം മാഗസിൻ. കർഷക പ്രക്ഷോഭത്തിൽ അണിനിരക്കുന്ന സ്​ത്രീകളു​ടെ ചിത്രമാണ്​ വനിത ദിനത്തിന്​ മുന്നോടിയായി പുറത്തിറക്കിയ അന്താരാഷ്​ട്ര പതിപ്പിലെ കവർചിത്രം.

കർഷക ​​​പ്രക്ഷോഭം നൂറുദിനം ,പിന്നിടുമ്പോഴാണ് ആഗോള തലത്തിൽ ശ്രദ്ധയമായ ടൈം മാഗസിൻ കവർ ചിത്രം ഒരുക്കിയിരുന്നത്​. മുതിർന്ന സ്​ത്രീകളും കൈകുഞ്ഞുമായി നിൽക്കുന്ന സ്​ത്രീയും പെൺകുട്ടിയും മുഷ്​ടിചുരുട്ടി മുദ്രാവാക്യം വിളിക്കുന്നതാണ്​ ചിത്രം. മാസങ്ങളായി ഡൽഹി അതിർത്തിയിൽ തമ്പടിച്ചിരിക്കുന്നവരാണ്​ ഇവരിൽ പലരും.

ഭരണകൂടം പ്രതിഷേധിക്കുന്ന കർഷക സ്​ത്രീക​ളോട്​ വീടുകളിലേക്ക്​ മടങ്ങാൻ ആവശ്യപ്പെട്ടിട്ടും അതിശൈത്യം പോലും വകവെക്കാതെ പ്രക്ഷോഭത്തിൽനിന്ന്​ പിന്നോട്ടുപോകാത്ത സ്​ത്രീകളുടെ നിശ്ചയദാർഢ്യത്തിന്‍റെ വാക്കുകളാണ്​​ മാഗസി​നിലെ പ്രധാന ലേഖനം.

By Divya