Thu. Dec 19th, 2024
തൃശ്ശൂര്‍:

മുഖ്യമന്ത്രി പിണറായി വിജയനെതിരെ തൃശൂര്‍ അതിരൂപതയുടെ മുഖപത്രമായ കത്തോലിക്കാ സഭ. മുഖ്യമന്ത്രി മുസ്‌ലിം പ്രീണനം നടത്തുകയാണെന്നും പ്രീണനത്തിലൂടെ ക്രൈസ്തവ സമുദായത്തെ മുഴുവന്‍ അവഗണിക്കുകയാണെന്നും അതിരൂപത മുഖപത്രത്തില്‍ ആരോപിക്കുന്നു.

കോണ്‍ഗ്രസ് നേതാവ് ചാണ്ടി ഉമ്മന്റെ ഹാഗിയ സോഫിയ പരാമര്‍ശത്തിനെതിരെയും പത്രം രംഗത്തെത്തിയിട്ടുണ്ട്. യുഡിഎഫ് സര്‍ക്കാരിന്റെ മുസ്‌ലിം പ്രീണനം തുടരുകയാണ് ഈ സര്‍ക്കാരും ചെയ്യുന്നതെന്ന് പത്രം വിമര്‍ശിക്കുന്നു.
‘പാണക്കാട്ടെ തിണ്ണ നിരങ്ങുന്നത് യുഡിഎഫിന്റെ വര്‍ഗ സ്വഭാവമാണെ’ന്നും നേരത്തെ യുഡിഎഫ് ചെയ്ത പ്രീണനം ഇപ്പോള്‍ എൽഡിഎഫ് തുടരുകയാണ് എന്നുമാണ് ലേഖനത്തില്‍ പറയുന്നത്.

കെ ടി ജലീല്‍ വഴിയാണ് മുസ്‌ലിം പ്രീണനം നടത്തുന്നത്. ഇതിലൂടെ അര്‍ഹതപ്പെട്ട പല ആനുകൂല്യങ്ങളും പദവികളും ക്രൈസ്തവ സമുദായത്തിന് നിഷേധിക്കുകയാണെന്നും പത്രം വിമര്‍ശിക്കുന്നു.

By Divya