കുവൈറ്റ് സിറ്റി:
കുവൈറ്റിൽ ഞായറാഴ്ച മുതൽ ഒരുമാസത്തേക്ക് ഭാഗിക കർഫ്യൂ. വൈകീട്ട് അഞ്ചുമുതൽ പുലർച്ച അഞ്ചുവരെയാണ് കർഫ്യൂ നടപ്പാക്കുക. കൊവിഡ് കേസുകൾ വൻതോതിൽ ഉയരുന്ന പശ്ചാത്തലത്തിലാണ് നടപടി. റമദാന് മുമ്പ് കർഫ്യൂ പിൻവലിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്. മാസപ്പിറവി കാണുന്നതിനനുസരിച്ച് ഏപ്രിൽൽ 13നോ 14നോ ആയിരിക്കും റമദാൻ ആരംഭം.
കഴിഞ്ഞ നാലുദിവസങ്ങളിൽ റെക്കോഡ് കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണ് കടുത്ത നടപടിക്ക് സർക്കാർ തീരുമാനിച്ചത്. വൈകീട്ട് അഞ്ചുവരെ പ്രവർത്തിക്കാൻ കഴിയുന്നതിനാൽ വാണിജ്യ പ്രവർത്തനങ്ങളും തൊഴിലും പൂർണമായി നിലക്കുന്നില്ല എന്നത് മാത്രമാണ് നേരിയ ആശ്വാസം.
കർഫ്യൂ നടപ്പാക്കണമെന്ന നിർദ്ധേശം നേരത്തേതന്നെ സർക്കാറിന് മുന്നിൽ ഉണ്ടായിരുന്നെങ്കിലും വിപണിയിലെ ആഘാതവും ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളും കണക്കിലെടുത്താണ് ഇതുവരെ തൽക്കാലം കർഫ്യൂ ഏർപ്പെടുത്തേണ്ടെന്ന് തീരുമാനിച്ചത്.