Sat. Jan 18th, 2025
മുംബൈ:

ബോളിവുഡ് നടി തപ്സി പന്നുവിന്റെയും സംവിധായകന്‍ അനുരാഗ് കശ്യപിന്റെയും വീടുകളില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിന് പിന്നാലെ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി തൃണമൂല്‍കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര. കുനിഞ്ഞുനില്‍ക്കാന്‍ പറഞ്ഞാല്‍ മുട്ടിലിഴയുന്ന ബോളിവുഡിലെ ചിലര്‍ക്ക് വൈ പ്ലസ് കാറ്റഗറി സുരക്ഷ നല്‍കും എന്നാല്‍ കര്‍ഷകര്‍ക്കൊപ്പം ഉറച്ചുനില്‍ക്കുന്ന ബോളിവുഡ്കാര്‍ക്കെതിരെ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്, മഹുവ പറഞ്ഞു.

ബുധനാഴ്ച അനുരാഗ് കശ്യപിന്റെയും തപ്സിയുടെയും മുംബൈയിലെ വീടുകളില്‍ റെയ്ഡ് നടന്നിരുന്നു. നിര്‍മ്മാതാവായ മധു മണ്ഡേനയുടെ വീട്ടിലും റെയ്ഡ് നടന്നു. ഫാന്റം ഫിലിംസുമായി ബന്ധപ്പെട്ട നികുതി തട്ടിപ്പ് കേസിലാണ് മൂവരുടെയും വീടുകളിലേക്ക് ആദായ നികുതി വകുപ്പ് എത്തിയത്.

By Divya